സുപ്രഭാതം ഗൾഫ് എഡിഷൻ 18 ന്: ക്യാമ്പയിൻ പ്രൊഫൈൽ പിക്ചറാക്കി എൽ.ഡി.എഫ് സ്ഥാനാർഥികൾ

LATEST UPDATES

6/recent/ticker-posts

സുപ്രഭാതം ഗൾഫ് എഡിഷൻ 18 ന്: ക്യാമ്പയിൻ പ്രൊഫൈൽ പിക്ചറാക്കി എൽ.ഡി.എഫ് സ്ഥാനാർഥികൾപൊന്നാനി: സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ ക്യാമ്പെയിൻ പ്രൊഫൈൽ പിക്ചറാക്കി മലപ്പുറത്തെയും പൊന്നാനിയിലെയും എൽ.ഡി.എഫ് സ്ഥാനാർഥികൾ. വി വസീഫും കെ.എസ് ഹംസയുമാണ് ഫെയ്സ്ബുക്കിൽ കവർ ഫോട്ടോ ഇട്ടത്. സുപ്രഭാതം ഏട്ടാമത് എഡിഷൻ ഈ മാസം 18 ന് യു എ ഇ യിൽ നിന്ന് പുറത്തിറങ്ങും.


ഗൾഫ് സുപ്രഭാതം യു.എ.ഇയിൽ നിന്ന് തുടങ്ങുന്നതിന്റെ ക്യാമ്പെയിനിന്റെ ഭാഗമായി സമസ്ത പ്രവർത്തകർ എല്ലാം പ്രൊഫൈൽ ചിത്രം മാറ്റുന്നുണ്ട്. ഇതിനു ചുവട് പിടിച്ചാണ് ഇപ്പോൾ വസീഫും ഹംസയും ചിത്രം മാറ്റിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റാണ് വസീഫ്.


സാധാരണഗതിയിൽ ദേശാഭിമാനിയുടേതൊഴിച്ച് മറ്റൊരു പത്രത്തിന്റെ പരസ്യമോ പ്രചാരണമോ സി.പി.എം കേഡറുകൾ ചെയ്യാറില്ല. ഇടതുപക്ഷത്തിന്റെ രണ്ട് സ്ഥാനാർഥികൾ ഇപ്പോൾ സുപ്രഭാതം പത്രത്തിന്റെ പ്രചാരകരായിരിക്കുകയാണ്. സമസ്തയുടെ പിന്തുണ കൂടുതലായി തങ്ങൾക്ക് ലഭിക്കണമെന്ന ആഗ്രഹത്തോടുകൂടിയായായിരിക്കാം ഈ പ്രചാരണത്തിന്റെ ഭാഗമായിരിക്കുന്നത്.


എൽ ഡി എഫ് തിരഞ്ഞെടുപ്പ് പരസ്യം സുപ്രഭാതം പത്രത്തിൽ വന്നതിന്റെ പേരിൽ മുസ്‌ലിം ലീഗിന്റെ ഒരു പ്രവർത്തകൻ സുപ്രഭാതം കത്തിച്ചതുമായി ബന്ധപ്പെട്ട് ഒരു വിവാദം ഉണ്ടായിരുന്നു. ഇതിൽ അദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞിരുന്നു. അതിനു കുറച്ചു ദിവസങ്ങൾക്ക് ശേഷം സുപ്രഭാതത്തിൽ കാര്യങ്ങൾ വിശദീകരിച്ച് ലേഖ നം വന്നിരുന്നു. ഇതിനു മറുപടിയായി ചന്ദ്രികയിൽ സുപ്രഭാതത്തിനെതിരെ ഒരു ലേഖനവും വന്നിരുന്നു.

Post a Comment

0 Comments