ഉദുമ കുന്നിൽ മഖാം ഉറൂസിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

ഉദുമ കുന്നിൽ മഖാം ഉറൂസിന് തുടക്കമായിഉദുമ: കുന്നിൽ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന അബ്ദുൽ ഖാദിരി അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരിൽ വർഷം തോറും കഴിച്ചുവരാറുള്ള ഉറൂസിന് തുടക്കമായി. മെയ് 12 വരെ നടക്കുന്ന ഉറൂസ് ഇന്നു രാവിലെ 10.30ന് ഉദുമ പടിഞ്ഞാർ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാർ പതാ ക ഉയർത്തി ഉദ്ഘാടനം ചെയ്തു. കുന്നിൽ മുഹിയുദ്ദീൻ പള്ളി പ്രസിഡൻ്റ് കെ.എ മു ഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ജന റൽ സെക്രട്ടറി കെ.പി മാഹിൻ സ്വാഗതം പ റഞ്ഞു. ഉദുമ ടൗൺ ജുമാ മസ്‌ജിദ് ഖത്തീബ് അനസ് റഹ്മാനി മൂവാറ്റുപുഴ മതപ്രഭാഷ ണം നടത്തി. രാത്രി എട്ട് മണിക്ക് ഇശ്ഖ് മ ജ്‌ലിസിന് കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് നേതൃത്വം നൽകും.


ഒമ്പതിന് രാത്രി ഏഴു മണിക്ക് മുബീൻ ഹിമമി അൽ അഹ്‌സനി കാമിൽ സഖാഫി ബൈദല മതപ്രഭാഷണം നടത്തും. രാത്രി ഒമ്പതു മണിക്ക് സ്വലാത്ത് വാർഷികത്തോ ടനുബന്ധിച്ച് നടക്കുന്ന നസ്വിഅത്ത് കൂട്ട പ്രാർഥന എന്നിവയ്ക്ക് എൻ.പി.എം ഫസൽ ഹാമിദ് കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകും. പത്തിന് രാത്രി എട്ടിന് യു.കെ മുഹമ്മദ് ഹനീഫ് നി സാമി മൊഗ്രാൽ മതപ്രഭാഷണം നടത്തും.


11ന് വൈകിട്ട് നാലിന് മാനവ സൗഹൃദ സംഗമം ഉദുമ പടിഞ്ഞാർ ഖത്തീബ് ഹാഫി ള് മുഹമ്മദ് ബൽയാ റഷാദി ഉദ്ഘാടനം ചെ യ്യും. കെ.എ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിക്കും. കെ.വി അഷ്റഫ് സ്വാഗതം പറ യും. മേൽപറമ്പ് ജുമാമസ്‌ജിദ് ഖത്തീബ് അ ഷ്റഫ് റഹ്‌മാനി ചൗക്കി, ആധ്യാത്മിക പ്ര ഭാഷൻ കൊപ്പൽ ചന്ദ്രശേഖരൻ, ഫാദർ ബേ ബി മാത്യു പ്രസംഗിക്കും. രാത്രി എട്ടിന് ഉ മർ ഹുദവി പൂളപ്പാടം മതപ്രഭാഷണം നട ത്തും. 12ന് ഉച്ചക്ക് രണ്ടിന് മൗലീദ് പാരായ ണത്തിന് അബ്ദുൽ ഖാദിരി പൂക്കുഞ്ഞി കോയ തങ്ങൾ നേതൃത്വം നൽകും. വൈ കിട്ട് നാലിന് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.

Post a Comment

0 Comments