ടൈൽസ് & സാനിറ്ററി വെയർ ഡീലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

LATEST UPDATES

6/recent/ticker-posts

ടൈൽസ് & സാനിറ്ററി വെയർ ഡീലേർസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
കാഞ്ഞങ്ങാട്: ഓൾ കേരള ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് റോയൽ റെസിഡൻസിയിൽ വെച്ച് നടത്തി. തകർച്ച നേരിടുന്ന വ്യാപാര മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു രണ്ടു വർഷം കൊണ്ട് ജില്ലയിലെ ആറോളം സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത് സംസ്ഥാന പ്രസിഡണ്ട് ജോബി പയപ്പിള്ളി  ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് വിനയ് കൃഷ്ണയുടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുനവർ പുനത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ ദേശീയ പരിശീലകൻ വി. വേണുഗോപാൽ ബിസിനസ് മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഫിനോസ് ബഷീർ നോർത്ത്, സെക്രട്ടറി മധു  സോളോ, മുൻ സംസ്ഥാന സെക്രട്ടറി സാജിർ പുരയിൽ, മുൻ ജില്ലാ പ്രസിഡണ്ട് പുരുഷോത്തമൻ വൈറ്റ് ഹൗസ് തുടങ്ങിയവർ  സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.എം.കെ അബ്ദുള്ള സ്വാഗതവും ട്രഷർ റാഫി എ ബി സി നന്ദിയും പറഞ്ഞു.     2024-25  വർഷത്തെ ഭാരവാഹികളായി. സി എം കെ അബ്ദുള്ള യൂറോ പ്രസിഡണ്ടായും ഹബീബ് കൂളിക്കാട് ജനറൽ സെക്രട്ടറിയായും റാഫി എ.ബി.സി ട്രഷറർ ആയും തിരഞ്ഞെടുത്തു.  വൈസ് പ്രസിഡണ്ടുമാരായി ശിഹാബ് സൽമാൻ, ഇസ്ഹാഖ് ഗ്രാനോവിറ്റിനെയും  സെക്രട്ടറിമാരായി ഷബീർ എല്ലറ്റ്. ഷെരീഫ് ടോക്കിയോ എന്നിവരെയും തിരഞ്ഞെടുത്തു.  തുടർന്ന് നീലേശ്വരം തിലംഗ് മ്യൂസിക് ലൈവ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.


Post a Comment

0 Comments