പള്ളിക്കര: ലെജന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പള്ളിപ്പുഴയുടെയും, ദാനത്ത് ഗ്രൂപ്പ് യൂ എ ഇ യുടെയും ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂരിൻ്റെയും ആസ്റ്റർ ലാബ്സ് കാസറഗോഡിൻ്റെയും, TBD കാഞ്ഞങ്ങാട് സോണിൻ്റെയും ,JCI ബേക്കൽ ഫോർട്ടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും എമർജൻസി മെഡിക്കൽ ക്യാമ്പും, പള്ളിപ്പുഴ നൂറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് ബേക്കൽ പോലീസ് സ്റ്റേഷൻ S I മനീഷ് വി കെ രക്തദാനം നൽകികൊണ്ട് ഉത്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ പള്ളിപ്പുഴ മുഹ്‌യിദ്ധീൻ ജുമാഹത് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി , JCI ബേക്കൽ ഫോർട്ട് നിയുക്ത പ്രസിഡന്റ് അബ്ദുൽ ഖാദർ സി എച്ച്, ജെ.സി.ഐ മുൻ മേഖല ഓഫീസർ സെനറ്റർ സൈഫുദ്ദീൻ കളനാട് ,PYKRETEഎം ഡി നദീർ പള്ളിപ്പുഴ,മഹ്മൂദ് പള്ളിപ്പുഴ,തായൽ മൂസ,ജലാൽ പള്ളിപ്പുഴ,നസീർ അബ്ബാസ്,നാസർ തായൽ,ഹനീഫ,ക്ലബ് മെമ്പർമാരായ ഇർഫാൻ,അഷ്ഫാഖ്,ജുനൈദ്,ഹിജാസ്,സകരിയ,അഡ്വ:ശുഹൈബാൻ,ഷംസീർ,ശാമിൽ.ലുതുഫുൾ ഹഖ്, അഫ്രാസ്,സിനാൻ എന്നിവർ പങ്കെടുത്തു.
0 Comments