പൂച്ചക്കാട് തെക്ക് പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു

LATEST UPDATES

6/recent/ticker-posts

പൂച്ചക്കാട് തെക്ക് പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു



പള്ളിക്കര ; പൂച്ചക്കാട് തെക്ക് പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ചു. ഏതാനും പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിൻ്റെ ഡ്രൈവറുടെ  ഭാഗത്ത് ആണ് ലോറി ഇടിച്ചത്. ഈ ഭാഗത്ത് ബസിൻ്റെ ബോഡിയിൽ ഇടിച്ച് നീങ്ങുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധനങ്ങളുമായി പോവുകയായിരുന്നു ലോറി . ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments