കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ; സി കെ ആസിഫ് മത്സരിക്കും

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മർച്ചന്റ്‌സ് അസോസിയേഷൻ; സി കെ ആസിഫ് മത്സരിക്കും



കാഞ്ഞങ്ങാട്: മെയ് 30 ന് നടക്കുന്ന കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ മത്സരിപ്പിക്കണം എന്നത് സംബന്ധിച്ച് ഔദ്യോഗിക വിഭാഗത്തിൽ ആശയകുഴപ്പം തുടരുന്നു.


16 കൊല്ലമായി സി.യൂസ ഫ് ഹാജിയാണ് കാഞ്ഞങ്ങാ ട് മർച്ചന്റ്സ് അസോസിയേ ഷൻ പ്രസിഡണ്ട്. എട്ടുതവണ മത്സരിച്ച് വിജയിച്ചു. കഴിഞ്ഞതവണ സി.യൂസഫ് ഹാജിക്കെതിരെ ഡിസൈൻ സമീർ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു. ഇതോടെ സംഘടനയിൽ ശക്തമായ ഒരു മത്സരം അരങ്ങേറി. പക്ഷേ ഇത്തവണ മത്സരിക്കാൻ സമീറിന് കഴിയില്ല. കാരണം കഴിഞ്ഞതവണ സി.യൂസഫ് ഹാജിക്കെതിരെമത്സരിച്ചതിന്റെ പേരിൽ സമീറും അദ്ദേഹത്തെ പിന്തുണച്ച ഏതാനും വ്യാപാരികളും സം ഘടനയിൽ നിന്നും പുറത്താ യി. ഇതേ തുടർന്ന് മറ്റൊരാളെ ഔദ്യോഗിക വിഭാഗത്തി നെതിരെ രംഗത്തിറക്കാൻ രണ്ടുകൊല്ലം മുമ്പേ ഒരുക്കം തുടങ്ങിയിരുന്നു. ഏറ്റവും ഒ ടുവിൽ സി.യൂസഫ് ഹാജിയുടെ എതിരാളികൾ മെഡിക്കൽ ഷോപ്പ് ഉടമ ചിത്താരി സ്വദേശി സി.കെ.ആസിഫിനെ രംഗത്തിറക്കിയിരിക്കുകയാണ്. സി.യൂസഫ് ഹാജി മാറിനിന്ന് വൈസ് പ്രസിഡണ്ട് ഉണ്ണി എന്ന രാജേന്ദ്രകുമാറി നെ പ്രസിഡണ്ട് സ്ഥാനത്തേക്ക് രംഗത്തിറക്കാൻ ആലോചിച്ചുവെങ്കിലും രാജേന്ദ്രകു മാറിനെതിരെ എതിർപ്പ് രൂക്ഷ മാണെന്ന് മനസ്സിലാക്കി മറ്റൊ രാളെ രംഗത്തിറക്കാൻ ആലോ ചിക്കുന്നതിനിടയിലാണ് സി. കെ.ആസിഫിന്റെ രംഗപ്രവേശനം. എക്‌സിക്യുട്ടീവിലെ ഭൂരിപക്ഷം ആളുകളും ആസിഫിനെ പിന്തുണക്കുന്നുണ്ടെന്നാണ് സൂചന. 20 കൊല്ലത്തിലധികമായി ആസിഫ് കാഞ്ഞ ങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ എക്സ‌ിക്യുട്ടീവ് കമ്മറ്റി അംഗവും ജില്ലാ കൗൺസിൽ അംഗവുമാണ്. മികച്ച സംഘാടകനായ സി കെ ആസിഫ് സംഘടനയുടെ തലപ്പത്ത് എത്തിയാൽ അത് വ്യാപാരി സമൂഹത്തിന് ഏറെ ഗുണം ചെയ്യും എന്നാണ് ആസിഫിനെ അനുകൂലിക്കുന്നവർ പറയുന്നത്.


Post a Comment

0 Comments