അജാനൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽബോഡിയും പൊതുപരീക്ഷാ അവാർഡ് ദാനവും നടന്നു

LATEST UPDATES

6/recent/ticker-posts

അജാനൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽബോഡിയും പൊതുപരീക്ഷാ അവാർഡ് ദാനവും നടന്നുചിത്താരി : അജാനൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ വാർഷിക ജനറൽബോഡിയും പൊതുപരീക്ഷാ അവാർഡ് ദാനവും സൗത്ത് ചിത്താരി മദ്റസ ഹാളിൽ ചേർന്നു. സമസ്ത'മുഫത്തിഷ് ഹംസ ഫൈസിയുടെ അദ്യക്ഷതയിൽ റെയ്ഞ്ച് പ്രസിഡണ്ട് ടി.പി  അലി ഫൈസി ഉദ്ഘാടനം ചെയ്തു.

റെയ്ഞ്ച് ജനറൽ സെക്രട്ടറി അശ്റഫ്ദാരിമി സ്വാഗതഭാഷണം നടത്തി.

കഴിഞ്ഞ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കൾക്കും ടോപ്പ് പ്ലസ് നേടിയവർക്കും പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും 100 % വിജയം നേടിക്കൊടുത്തവർക്കും പ്രത്യേക ക്യാഷ് അവാർഡും മെമൊൻ്റെയും വിതരണം ചെയ്തു. മജീദ് ഹുദവി ക്ലാസിന് നേതൃത്വം നൽകി.

പി  ഹംസ മൗലവി, കെ. യു. ദാവൂദ് ഹാജി ചിത്താരി, കെ.കെ അബ്ദുല്ല ഹാജി, നൗഷാദ് കൊത്തിക്കാൽ, സി. മുഹമ്മദ് കുഞ്ഞി ഹാജി നോർത്ത് ചിത്താരി,  എ  ഹമീദ് ഹാജി, ബശീർ മാട്ടുമ്മൽ, ശറഫുദ്ദീൻ ബെസ്റ്റ് ഇന്ത്യ, സി.പി.  സുബൈർ, ജൂനെയ്ദ് റഹ്‌മാനി, തുടങ്ങിയവർ സംസാരിച്ചു.

നൂറിലധികം അദ്ധ്യാപകരും മാനേജ് മെന്റ് പ്രതിനിധികളും സംബധിച്ച പരിപാടിയിൽ

സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തന റിപ്പോർട്ട് സദസ്സ് സംതൃപ്തിയോടെ സ്വീകരിച്ചു. ടി.പി. അലി ഫൈസി പ്രസിഡൻ്റും ,

പി.എ അശ്റഫ് ദാരിമി പള്ളങ്കോട് സെക്രട്ടറിയും, കെ.യു. ദാവൂദ് ഹാജി ചിത്താരി ട്രഷററുമായും, പുതിയ കമ്മിറ്റി നിലവിൽ വന്നു.

Post a Comment

0 Comments