വിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

LATEST UPDATES

6/recent/ticker-posts

വിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി; സംഭവം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍കോഴിക്കോട് : മെഡിക്കല്‍ കോളേജില്‍ ആറാം വിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയത് വിവാദത്തില്‍.നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്.


കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം കുഞ്ഞിന്റെ കൈയില്‍ ആറാം വിരല്‍ ഉള്ളതായി കണ്ടെത്തി. വായില്‍ പഞ്ഞിയുള്ളതായും കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.


നാവില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടര്‍ മാപ്പ് പറയുകയും ചെയ്തു.


കുഞ്ഞിന്റെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ അധികൃതരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. കുടുംബത്തിന് പരാതി ഇല്ലെങ്കിലും പ്രിന്‍സിപ്പല്‍ തലത്തില്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ്സുപ്രണ്ട് അറിയിച്ചു.

Post a Comment

0 Comments