കാസർകോട്: പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിന്റെ കാമുകനെതിരെ ബദിയടുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പെണ്‍കുട്ടിയാണ് പരാതിക്കാരി. പെണ്‍കുട്ടിയുടെ മാതാവും ഒരു ഡ്രൈവറും പ്രണയത്തിലായിരുന്നു. ഇതിനെ പെണ്‍കുട്ടിയും പിതാവും എതിര്‍ത്തിരുന്നു. ഇത് വക വെക്കാതെ കാമുകനെ വിവാഹം കഴിച്ച യുവതി കഴിഞ്ഞ ദിവസം അയാളെയും കൂട്ടി മുന്‍ ഭര്‍ത്താവും മകളും താമസിക്കുന്ന വീട്ടില്‍ എത്തിയത്. ഈ സമയത്താണ് മാതാവിന്റെ കാമുകന്‍ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതെന്ന് കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
0 Comments