കാഞ്ഞങ്ങാട്ട് കട കുത്തിത്തുറന്ന് ചോക്ലെറ്റ് മോഷ്ടിച്ച കേസിലെ പ്രതി നാല് മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കട കുത്തിത്തുറന്ന് ചോക്ലെറ്റ് മോഷ്ടിച്ച കേസിലെ പ്രതി നാല് മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ


 കാഞ്ഞങ്ങാട്: കട കുത്തിത്തുറന്ന് ഐസ്ക്രീം ഗോഡൗണിൽക്കയറി പണവും മോഷ്ട‌ിച്ച മുങ്ങിയ പ്രതിയെ നാല് മാസത്തിന് ശേഷം ഹൊസ്‌ദുർഗ് എസ്.ഐ. വി.പി.അഖിൽ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ്ആസി ഫലി(19)യാണ് അറസ്റ്റിലായത്.

കേസിൽ ഉൾപ്പെട്ടെ കാഞ്ഞങ്ങാട് കുശാൽനഗറിലെ ഫസൽ റഹ്‌മാൻ (19),ബി.വിവിഷ് (19), കാഞ്ഞങ്ങാട് തീരദേശ ഗ്രാമത്തിലെ 17-കാരൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ജനുവരി 14 നാണ്കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊ ണാർക്ക എന്റർപ്രൈസസിൽ നിന്ന് 42,430 രൂപയുടെ ചോക്ലേറ്റാണ് മോഷ്ട‌ിച്ചത്. മേശവലിപ്പിലുണ്ടായിരുന്ന 1,680 രൂപയുമെടുത്തു. ഈ കവർച്ചയ്ക്ക് ഏതാനും ദിവസം മുൻപ് കാഞ്ഞങ്ങാട് വടകരമുക്കിലെ കാരവളി മാർക്കറ്റിങ് ഐസ്ക്രീം ഗോഡൗണിൽ നിന്ന് 70,000 രൂപ കവർന്നിരുന്നു. ചോക് ലൈറ്റ് കടക്ക് സമീപത്തെ വസ്ത്ര സ്ഥാപനത്തിലെയും ഐസ്ക്രീം ഗോഡൗണിലെ സി.സി.ടി.വിയിലും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിരുന്നു. വെവ്വേറെ സംഘമാണ് കവർച്ച നടത്തിയതെങ്കിലും രണ്ടിടത്തെയും മോഷണത്തിൽ മു ഹമ്മദ് ആസിഫലി ഉണ്ടായിരുന്നു. മോഷണത്തിന് ശേഷം ഇയാൾ ആദ്യം ഗോവയിലേക്കും പിന്നീട് മുംബൈയിലേക്കും പോയി. അന്വേഷണത്തിൽ നിന്ന് പോലീസ് പിന്മാറിയെന്നു കരുതി കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.


Post a Comment

0 Comments