കാസർകോട്:
മുസ്ലിം സർവീസ് സൊസൈറ്റി ഉത്തര മേഖല സമ്മേളനം ജൂലൈ ആദ്യവാരത്തിൽ കണ്ണൂരിൽ വെച്ച് നടത്തുവാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. കണ്ണൂർ,കാസർഗോഡ്,കോഴിക്കോട്, വയനാട് , ജില്ലകളിലെ ജില്ലാ ഭാരവാഹികൾ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂത്ത് വിങ് - വനിതാ പോഷക സംഘടനാ ഭാരവാഹികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബൂബക്കർ പൊയിലൂർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായി അഡ്വ: പി.വി.സൈനുദീൻ (ചെയർമാൻ), വി.കെ.പി. ഇസ്മായിൽ ഹാജി, മൻസൂർ അഹമ്മദ്, പി.അബ്ദുൽ റസാക്ക്, മനാഫ് വയനാട്,(വൈസ് ചെയർമാന്മാർ). പി.എം.അബ്ദുൽ നാസർ കാഞ്ഞങ്ങാട് (ജനറൽ കൺവീനർ). ആർ.പി.അഷ്‌റഫ് , എം.സക്കറിയ, അഷ്‌റഫ് പാറക്കണ്ടി, കബീർ ചെർക്കള, (കൺവീനർ) വി.പി.എ. പൊയിലൂർ (ട്രഷറർ) എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുൽ നാസർ സമ്മേളന പരിപാടികൾ വിശദീകരിച്ചു. യോഗത്തിൽ ആർ.പി.അഷ്‌റഫ്, മനാഫ് വയനാട്, വി.കെ.പി. ഇസ്മായിൽ, എം.സക്കറിയ, സി എച്ച് സുലൈമാൻ, എ. കെ. ഇസ്മായിൽ മാസ്റ്റർ, ഷെരീഫ് കോഴിക്കോട്, കെ.ഹമീദ്, കെ. മുസ്തഫ മാസ്റ്റർ, ഡോക്ടർ പി. മൊയ്തു, എ.കെ അബ്ദുല്ല, ഇബ്രാഹിം പുനത്തിൽ, പി.എം ബഷീർ, എന്നിവർ പ്രസംഗിച്ചു. അഡ്വക്കേറ്റ് പി.വി.സൈനുദീൻ സ്വാഗതവും, പി.അബ്ദുൽ റസാക്ക് നന്ദിയും രേഖപ്പെടുത്തി.
0 Comments