രാജ്യസഭയിലേക്ക് ഞാനില്ലെന്ന് കുഞ്ഞാലിക്കുട്ടി, പുതുമുഖങ്ങള് പരിഗണനയിലെന്ന് സാദിഖലി തങ്ങൾ

LATEST UPDATES

6/recent/ticker-posts

രാജ്യസഭയിലേക്ക് ഞാനില്ലെന്ന് കുഞ്ഞാലിക്കുട്ടി, പുതുമുഖങ്ങള് പരിഗണനയിലെന്ന് സാദിഖലി തങ്ങൾ

കേരളത്തിലെ യു.ഡി.എഫില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നതോടെ ഇതില്‍ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് നേതൃത്വം. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഞാനില്ലെന്ന് കുഞ്ഞാലിക്കുട്ടിയും പുതുമുഖങ്ങള്‍ പരിഗണനയിലെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളും പ്രതികരിച്ചു.


രാജ്യസഭയിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. താന്‍ സ്ഥാനാര്‍ഥിയാവാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടന്നിട്ടില്ല. മാധ്യമങ്ങളാണ് ചര്‍ച്ച തുടങ്ങിയത്. സാദിഖലി തങ്ങളാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. അതില്‍ പ്രതികരിക്കാന്‍ തനിക്ക് അവകാശമില്ലാത്തതുകൊണ്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തങ്ങളോട് പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കടക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അവര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നു. അത് പരിഗണിക്കപ്പെടേണ്ടതാണെന്നും തങ്ങള്‍ വ്യക്തമാക്കി.പി.കെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ലീഗിന്റെ പ്രധാന ദൗത്യം. കുഞ്ഞാലിക്കുട്ടിക്ക് നിയസഭയില്‍ ഇനിയും കാലാവധിയുള്ളതിനാല്‍ ഇപ്പോള്‍ രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നും തങ്ങള്‍ പറഞ്ഞു.

Post a Comment

0 Comments