നീലേശ്വരം : കോട്ടപ്പുറത്തെ യുവ അധ്യാപിക പനിബാധിച്ചു മരിച്ചു. തുരുത്തി റൌളത്തുൽ ഉലൂം സ്കൂൾ അധ്യാപിക ഷഹാന(26)യാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്‌ച രാത്രി മരിച്ചത്. പനിബാധിച്ചതിനെ തുടർന്ന് രണ്ടുദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിഎഡ് പരീക്ഷയുടെ ഫലം ഇന്നു വരാനിരിക്കേയാണ് മരണം. ബുധനാഴ്ച രാവിലെ കോട്ടപ്പുറം ഇടത്തറ ജുമമസ്‌ജിദ് കബർസ്ഥാനിൽ കബറടക്കം നടന്നു. നീലേശ്വരത്തെ മലഞ്ചരക്ക് വ്യാപാരി കോട്ടപ്പുറത്തെ ടി സി ഷുക്കൂർ ഹാജിയുടെയും പാണ്ടിയാലയിൽ കെ പി നസ്രത്തിന്റെയും മകളാണ്. സഹോദരങ്ങൾ: അബ്ദുൽ റഹ്‌മാൻ, മുഹമ്മദ് ഇഷാം(ജപ്പാൻ).
0 Comments