മംഗളൂരു: ബൈന്തൂർ ഗവ.ഹൈസ്കൂൾ അധികൃതർ ടി.സി നൽകാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. നിതിൻ ആചാരിയാണ്(16) മരിച്ചത്. എസ്.എസ്.എൽ.സി വിജയിച്ച നിതിൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് സ്കൂളിൽ ചെന്നപ്പോൾ പരിഹാസം നേരിട്ടതായി ആത്മഹത്യാകുറിപ്പിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments