വീണ്ടും എന്‍ഡിഎ വരുമെന്ന് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം; ബിജെപി അക്കൗണ്ട് തുറക്കും

LATEST UPDATES

6/recent/ticker-posts

വീണ്ടും എന്‍ഡിഎ വരുമെന്ന് എക്‌സിറ്റ് പോളുകള്‍; കേരളത്തില്‍ യുഡിഎഫ് തരംഗം; ബിജെപി അക്കൗണ്ട് തുറക്കുംന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെപ്പില്‍ മൂന്നാം തവണയും എന്‍ഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. (Exit poll 2024: NDA Hat-Trick, Powered by Bengal, Bihar, South, Predict Exit Polls )എന്‍ഡിഎക്ക് 350 സീറ്റുകള്‍ക്ക് മുകളില്‍ ലഭിക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നാണ് വിവിധ ചാനലുകളും സര്‍വേ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. കേരളത്തില്‍ പ്രതീക്ഷിച്ചതു പോലെ യുഡിഎഫ് തൂത്തുവാരും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും മിക്ക ഏജന്‍സികളും പ്രവചിക്കുന്നു.


ഇതുവരെ പുറത്തു വന്ന വിവിധ ഏജന്‍സികളുടെ എക്‌സിറ്റ്് പോള്‍ ഫലങ്ങള്‍ ഇപ്രകാരമാണ്.റിപബ്ലിക് ടിവി-പിമാര്‍ക്ക്

എന്‍ഡിഎ: 359, ഇന്ത്യ മുന്നണി: 154, മറ്റുള്ളവര്‍: 30


ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്‌സ്

എന്‍ഡിഎ: 371, ഇന്ത്യ മുന്നണി: 125, മറ്റുള്ളവര്‍: 47


ജന്‍കി ബാത്ത്

എന്‍ഡിഎ: 362-392, ഇന്ത്യ മുന്നണി: 141-161, മറ്റുള്ളവര്‍: 43-48


റിപബ്ലിക് ടിവി-മാട്രിസ്

എന്‍ഡിഎ: 353-368, ഇന്ത്യ മുന്നണി: 118-133, മറ്റുള്ളവര്‍: 43-48ന്യൂസ് എക്‌സ്

എന്‍ഡിഎ: 386, ഇന്ത്യ മുന്നണി: 148, മറ്റുള്ളവര്‍: 31


എന്‍ഡിടിവി

എന്‍ഡിഎ: 365, ഇന്ത്യ മുന്നണി: 142, മറ്റുള്ളവര്‍: 36


ദൈനിക് ഭാസ്‌കര്‍

എന്‍ഡിഎ: 281-350, ഇന്ത്യ മുന്നണി: 145-201, മറ്റുള്ളവര്‍: 33-49


ന്യൂസ് നാഷന്‍

എന്‍ഡിഎ: 342-378, ഇന്ത്യ മുന്നണി: 153-169, മറ്റുള്ളവര്‍: 21-23അതേ സമയം, കേരളത്തില്‍ എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുഡിഎഫ് തരംഗമാണ് പ്രവചിക്കുന്നത്. ബിജെപി ഇക്കുറി അക്കൗണ്ട് തുറക്കുമെന്നും ഭൂരിഭാഗം സര്‍വേകളും പ്രവചിക്കുന്നു.


ടൈംസ് നൗ-ഇ.ടി.ജി:

യു.ഡി.എഫ് 14-15, എല്‍.ഡി.എഫ് – നാല്, എന്‍.ഡി.എ 1-3


ഇന്ത്യാ ടുഡെ-ആക്സസ് മൈ ഇന്ത്യ:

ബി.ജെ.പി 2-3, യു.ഡി.എഫ് 17, എല്‍.ഡി.എഫ് 0-1സി.എന്‍.എന്‍ ന്യൂസ് 18:

യു.ഡി.എഫ് 15-18, എല്‍.ഡി.എഫ് 2-5, എന്‍.ഡി.എ 1-3


ഇന്ത്യാ ടി.വി-സി.എന്‍.എസ്:

യു.ഡി.എഫ് 13-15, എല്‍.ഡി.എഫ് 3-5, എന്‍.ഡി.എ 1-3


ജന്‍കിബാത്:

യു.ഡി.എഫ് 14-17, എല്‍.ഡി.എഫ് 3-5, എന്‍.ഡി.എ 0-1


2019ലെ സീറ്റുനില


2019ലെ ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമായിരുന്നു. മത്സരം നടന്ന 20 മണ്ഡലങ്ങളില്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.

Post a Comment

0 Comments