സൽമാൻ ഖാനെതിരെ വീണ്ടും വധശ്രമം; നാല് പേർ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

സൽമാൻ ഖാനെതിരെ വീണ്ടും വധശ്രമം; നാല് പേർ അറസ്റ്റിൽമുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധശ്രമം. താരത്തെ കൊലപ്പെടുത്താനുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ മറ്റൊരു ശ്രമം കൂടി പരാജയപ്പെടുത്തി പൊലീസ്. മഹാരാഷ്ട്രയിലെ പനവേലിൽവച്ച് സൽമാനെ വധിക്കാനുള്ള പദ്ധതി തകർത്തതായി നവി മുംബൈ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


പനവേലിലെ ഫാം ഹൗസിലേക്ക് സൽമാൻ പോകുംവഴി അദ്ദേഹത്തെ അപായപ്പെടുത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനായി ഇവർ പാക്കിസ്ഥാനിൽനിന്ന് എകെ–47, എം–16 തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തി.


‘60 മുതൽ 70 പേർ വരെ അടങ്ങുന്ന സംഘത്തെയാണ് കൊലപാതകത്തിനായി നിയോഗിച്ചത്. പ്രായപൂർത്തിയാകാത്തവരെക്കൊണ്ട് സൽമാനെ വധിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. കൊല നടത്തിയശേഷം കന്യാകുമാരിയിലേക്കും അവിടെനിന്ന് കടൽമാർഗം ശ്രീലങ്കയിലേക്കും രക്ഷപ്പെടണമെന്നായിരുന്നു വാടകക്കൊലയാളികൾക്ക് നൽകിയിരുന്ന നിർദേശം’–പൊലീസ് പറഞ്ഞു.


ബിഷ്ണോയ് സംഘത്തിലെ ഷൂട്ടർമാരായ ധനഞ്ജയ് താപ്സിങ്, വസ്പി ഖാൻ, ഗൗരവ് ഭാട്യ, റിസ്‌വാൻ ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിലിലും ബാന്ദ്രയിലെ സൽമാന്റെ വീട്ടിന് മുന്നിൽ ബിഷ്ണോയ് സംഘം ആക്രമണം നടത്തിയിരുന്നു.

Post a Comment

0 Comments