ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു

LATEST UPDATES

6/recent/ticker-posts

ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു



കണ്ണൂർ: ഹെൽമറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. പടിയൂർ നിടിയോടിയിലെ കെ രതീഷിനെയാണ് കുട്ടി പാമ്പ് കടിച്ചത്. തലയ്ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം വീടീന് മുന്നിൽ നിർത്തിയിട്ട ബൈക്കിലായിരുന്നു യുവാവിന്റെ ഹെൽമറ്റ് വച്ചത്. ഇതിനുള്ളിൽ കുട്ടി പാമ്പ് കയറി. രാവിലെ ജോലിക്ക് പോകാനിറങ്ങിയ യുവാവ് ഇത് ശ്രദ്ധിക്കാതെ ഹെൽമറ്റ് ധരിക്കുകയായിരുന്നു.


തലയിൽ എന്തോ കടിച്ചതായി തോന്നി ഹെൽമറ്റ് അഴിച്ചുനോക്കുകയായിരുന്നു. പാമ്പിനെ കണ്ടതും പേടിയോടെ ഹെൽമറ്റ് നിലത്തേക്ക് എറിഞ്ഞു. പാമ്പ് ഇറങ്ങി പോകുകയും ചെയ്‌തു. ഏത് പാമ്പാണ് കടിച്ചതെന്നും മനസിലായില്ല. പാമ്പ് കടിയേറ്റ വിവരം രതീഷ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ തന്നെ ബന്ധുക്കൾ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ വിഷമില്ലാത്ത പെരുമ്പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞു. യുവാവ് വനംവകുപ്പിലെ താത്ക്കാലിക ജീവനക്കാരനാണ്.


അതേസമയം,​ വേനൽക്കാലത്തെന്ന പോലെ മഴക്കാലത്തും പാമ്പുകളുടെ ശല്യം താരതമ്യേന കൂടുതലാണ്. പാമ്പുകടിയേൽക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരികയാണ്. പൊത്തുകൾ, മാളങ്ങൾ എന്നിവയുണ്ടെങ്കിൽ അവ എത്രയും വേഗം അടയ്ക്കണം. ഹെൽമറ്റ്,​ ഷൂ ഇവയൊക്കെ ധരിക്കുന്നതിന് മുമ്പ് ഉള്ളിൽ ഇഴജന്തുക്കൾ കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

Post a Comment

0 Comments