നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് അപകടം; തൊഴിലാളി മരിച്ചു

LATEST UPDATES

6/recent/ticker-posts

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് അപകടം; തൊഴിലാളി മരിച്ചുമലപ്പുറം: മലപ്പുറം ജില്ലയിലെ താനൂർ ഒഴൂർ ഓമച്ചപ്പുഴയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടെയാണ് അപകടമുണ്ടായത്. സൺഷേഡ് നിർമ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടയിൽ 3 തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തി എടുത്തത്. 


Post a Comment

0 Comments