പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി തർക്കം; ഭാര്യ ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലി തർക്കം; ഭാര്യ ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽബംഗളൂരു: കുടുംബ വഴക്കിനിടെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ചെന്നെത്തിയത് പുഴുങ്ങിയ കോഴിമുട്ടയിൽ.! ബെംഗളൂരുവിൽ കഴിഞ്ഞദിവസമാണ് 31 കാരിയായ യുവതി ജീവനൊടുക്കിയത്. പുഴുങ്ങിയ കോഴിമുട്ട പങ്കുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.


ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലക്കാരായ അനിൽകുമാർ കോറിയുടെ (35) ഭാര്യ പൂജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾ മച്ചോഹള്ളിയിലെ ഒരു പെയിന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇവര്‍ ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മുറിയിൽ രണ്ട് കുട്ടികളുമായി താമസിച്ചു ചെയ്തുവരികയായിരുന്നു. നിസാര കാര്യങ്ങളുടെ പേരിൽ ഇരുവരും സ്ഥിരമായി വഴക്കിടുമായിരുന്നുവെന്നും പൊലീസ് പറയുന്നു. മെയ് 25ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഇവർ തമ്മിൽ വഴക്കുണ്ടായി. പുഴുങ്ങിയ കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്.


ഗൃഹനാഥനായതിനാൽ മുട്ടയുടെ കൂടുതൽ പങ്ക് തനിക്ക് വേണമെന്ന് അനിൽകുമാർ നിർബന്ധം പിടിച്ചു. രുചികരമായ ഭക്ഷണം ഉണ്ടാക്കാനറിയില്ലെങ്കിൽ എവിടെയെങ്കിലും പോയി മരിക്കാനും അനിൽകുമാർ ഭാര്യയോട് പറഞ്ഞു.ഇതിൽ മനംനൊന്താണ് പൂജ ജീവനൊടുക്കിതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ പൂജയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments