സത്യപ്രതിജ്ഞയ്ക്ക് തിയ്യതി കുറിച്ച് ബിജെപി; രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ തുടങ്ങി

LATEST UPDATES

6/recent/ticker-posts

സത്യപ്രതിജ്ഞയ്ക്ക് തിയ്യതി കുറിച്ച് ബിജെപി; രാഷ്ട്രപതി ഭവനില്‍ ഒരുക്കങ്ങള്‍ തുടങ്ങി




ഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലം കൂടി പുറത്തു വന്നതോട് കൂടി ബിജെപി പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി. നേരത്തേ പുറത്തു വന്ന വാര്‍ത്തകളില്‍ നിന്ന് വ്യത്യസ്ഥമായി സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ തന്നെ നടക്കുമെന്നാണ് സൂചന. ഇതിനായി രാഷ്ട്രപതി ഭവന്‍ അലങ്കാര പുഷ്പങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു. മെയ് 28 ന് ക്ഷണിച്ച ടെണ്ടര്‍ ഇന്ന് തുറന്ന് പരിശോധിക്കും. അഞ്ച് ദിവസത്തിനകം ഓര്‍ഡര്‍ പ്രകാരം പുഷ്പങ്ങള്‍ നല്‍കണമെന്നതാണ് ആവശ്യം. 21.97 ലക്ഷത്തോളം രൂപയുടെ പുഷ്പങ്ങളും ചെടികളും ആണ് അലങ്കാരത്തിന് ആവശ്യമായി വരുന്നത്.


സത്യപ്രതിജ്ഞാ ചടങ്ങ് രാഷ്ട്രപതി ഭവന് പുറത്ത് നടത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഡല്‍ഹിയിലെ ചൂട് കണക്കിലെടുത്ത് അകത്ത് തന്നെ നടത്താനാണ് ഒരുക്കം. ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞ നടത്താനാണ് സാധ്യത



വിജയ പ്രതീക്ഷയില്‍ വിപുലമായ ആഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങളുമായാണ് ബിജെപി മുന്നോട്ട് പോകുന്നത്. സതിപ്രതിജ്ഞാ ദിവസം തന്നെ വിദേശ രാജ്യങ്ങളിലെ നേതാക്കളുള്‍പ്പെടെ 10,000 ഓളം പേരെ പങ്കെടുപ്പിച്ച് ആഘോഷം നടത്താനാണ് ആലോചന. കര്‍ത്തവ്യപഥ് അല്ലെങ്കില്‍ ഭാരത് മണ്ഡപം ആഘോഷങ്ങള്‍ക്ക് വേദിയാകും.


ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം പ്രവചിക്കുന്നതായിരുന്നു പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ ഫല പ്രകാരം എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം ലഭിക്കും. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റു കക്ഷികള്‍ 37 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പോള്‍ ഓഫ് പോള്‍സ് പ്രവചനം.

Post a Comment

0 Comments