പ്രവർത്തന പഥത്തിൽ പത്ത് വർഷങ്ങൾ; അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും ബ്ലഡ് ഡോണേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു

പ്രവർത്തന പഥത്തിൽ പത്ത് വർഷങ്ങൾ; അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ 2024-25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും ബ്ലഡ് ഡോണേഷന്‍ ഡ്രൈവും സംഘടിപ്പിച്ചു

അബുദാബി: അബുദാബി കാസ്രോട്ടാര്‍  കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും ബ്ലഡ് ഡോണേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. അബുദാബി ഖാലിദിയ ബ്ലഡ് ബാങ്കും അബുദാബി കാസ്രോട്ടര്‍ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് കൂട്ടായ്മയുടെ ജന സെക്രട്ടറി അബ്ദുല്ല നടുക്കുന്നിൽ സ്വാഗതം പറഞ്ഞു. കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷനായ ചടങ്ങില്‍ അബുദാബി കാസ്രോട്ടർ വൈസ് ചെയർമാൻ ഷരീഫ് കൊളിയാട് ഉദ്ഘാടനം നിര്‍വഹിച്ചു. ബോർഡ് ഡയറക്ടർ ഹാരിസ് കുണ്ടാർ ആശംസകള്‍ നേര്‍ന്ന ചടങ്ങിൽ കൂട്ടായ്മ ട്രഷറര്‍ സൈനു ബെവിഞ്ച നന്ദി പ്രകാശിപ്പിച്ചു 

Post a Comment

0 Comments