യു.പിയിൽ സ്‌ട്രോങ് റൂമിന്റെ മതിൽ തുരന്ന നിലയിൽ; പരാതിയുമായി സമാജ്‌വാദി പാർട്ടി

LATEST UPDATES

6/recent/ticker-posts

യു.പിയിൽ സ്‌ട്രോങ് റൂമിന്റെ മതിൽ തുരന്ന നിലയിൽ; പരാതിയുമായി സമാജ്‌വാദി പാർട്ടിലഖ്‌നൗ: ഉത്തർപ്രദേശിൽ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോങ് റൂം മതിൽ തുരന്ന നിലയിലെന്ന് ആരോപണം. സമാജ്‌വാദി പാർട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. മിർസാപൂരിലാണു സംഭവം.


എക്‌സിലൂടെയാണ് എസ്.പി ആരോപണമുന്നയിച്ചത്. മിർസാപൂരിലെ പോളിടെക്‌നിക് കോളജിലെ മതിൽ തകർത്തതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സ്‌ട്രോങ് റൂമിൽ കയറാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എസ്.പി ആരോപിച്ചു. മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റ് എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവാണ്. വോട്ട് എണ്ണലിൽ സുതാര്യത പ്രതീക്ഷിക്കാനാകില്ലെന്നും മജിസ്‌ട്രേറ്റ് ഒരു തരത്തിലുമുള്ള പരാതിയും സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും മജിസ്‌ട്രേറ്റ് വോട്ടെണ്ണലിനെ സ്വാധീനിക്കാനുള്ള സാധ്യത തടയണമെന്നും എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments