നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു; സത്യപ്രതിജ്ഞ ശനിയാഴ്ച

LATEST UPDATES

6/recent/ticker-posts

നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു; സത്യപ്രതിജ്ഞ ശനിയാഴ്ചസര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കണ്ടു. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിവരം. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് രാജി സമര്‍പ്പിച്ച മോദി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കുകയായിരുന്നു.


240 സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചതും. എന്‍ഡിഎഇയിലെ മറ്റ് കക്ഷികളുടെ 53 സീറ്റുകളുടെ ഉറപ്പിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചിരിക്കുന്നത്.


കേവലഭൂരിപക്ഷം ഉറപ്പിക്കാനായാല്‍ ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ നേതാവ് ആകും മോദി. 232 സീറ്റുകളാണ് പ്രതിപക്ഷ മുന്നണിയായ ഇന്ത്യ നേടിയിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ക്കായി ഇന്ത്യാ മുന്നണിയും ഇന്ന് യോഗം ചേരുന്നുണ്ട്.

Post a Comment

0 Comments