'പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'; ആശംസകളുമായി മമ്മൂട്ടി

LATEST UPDATES

6/recent/ticker-posts

'പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ'; ആശംസകളുമായി മമ്മൂട്ടി


 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകളുമായി മമ്മൂട്ടി. സോഷ്യൽ മീഡിയയിലാണ് സുരേഷ്‌ഗോപിയുടെ ചിത്രം പങ്കുവെച്ചാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. മികച്ച വിജയം സ്വന്തമാക്കിയ പ്രിയ സുരേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. നേരത്തെ മോഹൻലാലും സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരുന്നു.

നടനും പത്മശ്രീ ജേതാവുമായ സുരേഷ് ഗോപിക്ക് ലോക്‌സഭയിലേക്ക് ഇത് രണ്ടാം അങ്കമായിരുന്നു. 2019ല്‍ തൃശ്ശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തൃശ്ശൂരില്‍ നിന്ന് 2021ല്‍ നിയമ സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016 മുതല്‍ 2021 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം ഗായകനും ടെലിവിഷന്‍ അവതാരകനും കൂടിയാണ്. പഠന കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം പിന്നീട് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍, പില്‍കാലത്ത് ബിജെപി അംഗമാവുകയും രാജ്യസഭയിലെത്തുകയുമായിരുന്നു.

കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോളുകളുടെ പ്രവചനത്തോടെ അത് തൃശ്ശൂരില്‍ നിന്നായിരിക്കുമെന്ന സൂചന ഉയര്‍ന്നിരുന്നു. അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. ഏത് വിധേനയും കേരളത്തില്‍ ഒരു സീറ്റെങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യമിട്ട് തന്നെയാണ് ഒരു തവണ ലോക്‌സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച് തോല്‍വിയേറ്റു വാങ്ങിയ സുരേഷ് ഗോപിയെ തന്നെ ഒരിക്കല്‍ കൂടെ ഇവിടെ ബിജെപി കളത്തിലിറക്കിയത്. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം വോട്ടാകുമെന്ന വിലയിരുത്തലായിരുന്നു ബിജെപിക്ക്. ആ കണക്കുകൂട്ടല്‍ ശരിയായെന്നാണ് തിരഞ്ഞെടുപ്പ്ഫലം വ്യക്തമാക്കുന്നത്.

Post a Comment

0 Comments