മേല്‍പ്പറമ്പ് : കോളിയടുക്കത്തുള്ള ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചാശ്രമം. വ്യാഴാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ഓഫീസിന്റെ പൂട്ടു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് നായയും ഓഫീസിലെത്തി പരിശോധിച്ചു. പ്രധാന റോഡിനരികില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ചക്ക് ശ്രമം ഉണ്ടായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
0 Comments