ഉദുമ ഫാമിലി ഹെൽത്ത് സെന്ററിൽ ഇ സി ജി സേവനം നിഷേധിച്ചതായി മുഖ്യമന്ത്രിക്ക് പരാതി

LATEST UPDATES

6/recent/ticker-posts

ഉദുമ ഫാമിലി ഹെൽത്ത് സെന്ററിൽ ഇ സി ജി സേവനം നിഷേധിച്ചതായി മുഖ്യമന്ത്രിക്ക് പരാതി

ഉദുമ: ഉദുമ ഫാമിലി ഹെൽത്ത് സെന്ററിൽ ഇസിജി സേവനം നിഷേധിച്ചതിനെ തുടർന്ന് പൊതു പ്രവർത്തകൻ മൂസ പാലക്കുന്ന് മുഖ്യമന്ത്രിക്ക്  പരാതി നൽകി. 


ഡ്യൂട്ടി ഡോക്ടർ പരിശോധന നടത്തി കുറിപ്പ് എഴുതി മരുന്നുകൾ കൗണ്ടറിൽ നിന്നും ലഭിക്കുകയും ശേഷം ഡോക്ടർ ഇ സി ജി എടുക്കാൻ പറയുകയും കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇ സി ജി എടുക്കേണ്ട സമയം ഒരു മണി വരെ മാത്രമേ ഉള്ളൂ എന്നും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാനുള്ള നിർദ്ദേശം നൽകി രോഗിയോട് അപമര്യദയായി പെരുമാറി തിരിച്ചയക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.


ഹെൽത്ത് സെൻ്റർ ജീവനക്കാരുടെ കൃത്യ വിലോപം മൂലം രോഗിക്ക്  വീണ്ടും 'പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി പോകേണ്ടതായി വന്നുവെന്നും  

സർക്കാർ ഹോസ്പിറ്റലിൽ ഇത്ര നല്ല സൗകര്യങ്ങളുണ്ടായിട്ടും സാധാരണക്കാർക്ക് ഹോസ്പിറ്റലിലെ സൗകര്യങ്ങൾ നിഷേധിക്കുന്നതിലും രോഗികളോട് അപമര്യാതയായി പെരുമാറുന്നതിനാലും , ചികിത്സ നൽകാതിരിക്കുന്നതിനാലും പൊതു ജനങ്ങൾ നിരന്തരം പരാതി നൽകാറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ലെന്നും തനിക്ക് ഇന്നലെ ഉണ്ടായ അനുഭവം വേറൊരു  രോഗിക്കും ഉണ്ടാകാതിരിക്കാൻ പഞ്ചായത്തും വേണ്ടപ്പെട്ട ഭരണാധികാരികളും ഇടപെട്ട് ഈ ഹോസ്പിറ്റലിന്റെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അപമര്യാദയായി പെരുമാറിയ ജീവനക്കാരന്റെ പേരിൽ നടപടിയെടുക്കണമെന്നും പരാതിക്കാരൻ പറഞ്ഞു. 


Post a Comment

0 Comments