സി കെ ആസിഫിനെ ക്ലാസ് മേറ്റ് 95 ബാച്ച് അനുമോദിച്ചു

LATEST UPDATES

6/recent/ticker-posts

സി കെ ആസിഫിനെ ക്ലാസ് മേറ്റ് 95 ബാച്ച് അനുമോദിച്ചുകാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് സി കെ യ്ക്ക് ഇഖ്ബാൽ ഹയർ സെക്കന്ററി സ്ക്കൂളിലെ എസ് എസ്  എൽ  സി 95 ബാച്ച് ക്ലാസ്സ് മേറ്റ് ഗ്രൂപ്പ് ലേക് മിത്ര റിസോർട്ടിൽവെച്ച്  സ്വീകരണവും അനുമോദനവും നൽകി.

ജീവകാര്യണ പ്രവർത്തകനും   korfa സംസ്ഥാനകമ്മിറ്റി അംഗവും ഗ്രൂപ്പ് അഡ്മിനുമായ ഖാലിദ് കൊളവയൽ, മൊമെന്റോ നൽകി. രാജീവൻ പടിഞ്ഞാറെക്കര, സ്വാഗതം പറഞ്ഞു യുവ വ്യവസായിയും ജീവ കാരുണ്യ പ്രവർതകനുമായ ഇസ്മായിൽ മാണിക്കോത്ത്, കാഞ്ഞങ്ങാട് യുവ വ്യാപാരിയും ഇ പ്ലാനേറ്റ് ഉടമയുമായ  അസ്ക്കർ അലി എന്നിവർ ചേർന്ന്  പൊന്നാട അണിയിച്ചു.  പരിപാടിയിൽ ഗൾഫ് യുവ വ്യവസായി നസീർ ബല്ലാ കടപ്പുറം,  ഇസ്മായിൽ ബല്ലാകടപ്പുറം, ഖാലിദ് അയാൻ, സുനിൽ കാറ്റാടി, റസാക്ക് കല്ലൂരാവി,  മജീദ് മലബാർ മെഡിക്കൽ,  ഉദയൻ കാറ്റാടി, നാസർ പി പി എന്നിവർ ആശംസകൾഅർപ്പിച്ചു സംസാരിച്ചു. 

സമൂഹത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ ഏറ്റടുക്കാനും ബഡ്സ് സ്കൂൾ, GLP സ്കൂൾ മൂക്കൂട്, വൃദ്ധ സാദനം എന്നിവിടങ്ങളിൽ  നടത്തിയ  സേവന പ്രവർത്തികൾ വിലയിരുത്തുകയും ഇനിയും കൂടുതൽ മേഖലകളിലേക്ക് എതിക്കുവാനും ഇന്നത്തെ സ്വീകരണ യോഗത്തിൽ തീരുമാനിച്ചു. പ്രവാസി വ്യവസായികളായ  CP ഹാരിസ്, KMK കുഞ്ഞബ്ദുള്ള,  ഫൈസൽ കൊത്തിക്കാൽ  എന്നിവർ യോഗത്തിൽ നേരിട്ട് വിളിച്ചു ആസിഫിന് ആശംസകൾ അറിയിക്കുകയും ചെയ്തു.

Post a Comment

0 Comments