വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടന്ന വടകരയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം.
വടകര കരുവഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടിന് നേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി മുതുവീട്ടില്‍ ബാബു, പാലയാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ഇരുട്ടിന്റെ മറവില്‍ ആക്രമണം നടന്നത്.
ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തില്‍ വീടിന്റെ ചുമരിനും വാതിലിനും മേല്‍ക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പയ്യോളി പൊലീസില്‍ പരാതി നല്‍കി. പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments