ബേക്കൽ : ശക്തമായ കാറ്റിലും മഴയിലും വിവാഹ പന്തൽ തകർന്നു വീണു. വീട്ടുടമ അടക്കം രണ്ട്പേർക്ക് പരിക്കേറ്റു. കുണിയ തെക്കെക്കുന്നിലെ ഇസുദ്ദീൻ്റെ വീട്ടിലെ വിവാഹ പന്തലാണ് തകർന്നത്. ഇന്ന് ഉച്ചക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തകർന്നത്. ഇന്ന് വൈകീട്ട് നിക്കാഹ് നടക്കാനിരിക്കയാണ് അപകടം. മേൽക്കൂര ഉൾപ്പെടെ കാറ്റിൽ മീറ്ററുകളോളം പറന്നു. പന്തലിന് അടിയിൽ നിന്നും ആളുകൾ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വീട്ടുടമ ഇസുദ്ദീൻ ഷീറ്റ് വീണ് കാലിൽ പരിക്കേറ്റു . ഭക്ഷണം പാചകത്തിനെത്തിയ ഒരാൾക്കും പരിക്കുണ്ട്. ഗുരുതര പരിക്കില്ല. കുണിയ , പള്ളിക്കര ഭാഗത്ത് ഇന്ന് ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്.
0 Comments