'മുസ്‌ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ഒരു നീക്കവും അനുവദിക്കില്ല'; നിലപാട് വ്യക്തമാക്കി ജെ.ഡി.യു

LATEST UPDATES

6/recent/ticker-posts

'മുസ്‌ലിംകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ ഒരു നീക്കവും അനുവദിക്കില്ല'; നിലപാട് വ്യക്തമാക്കി ജെ.ഡി.യുപാട്‌ന: തങ്ങൾ ഭരണത്തിലിരിക്കെ മുസ്‌ലിംകൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കുമെതിരായ ഒരു നീക്കവും അനുവദിക്കില്ലെന്ന് എൻ.ഡി.എ സർക്കാരിൽ സഖ്യകക്ഷിയായ ജനതാദൾ യുനൈറ്റഡ്(ജെ.ഡി.യു). മുതിർന്ന ജെ.ഡി.യു നേതാവും ദേശീയ വക്താവുമായ കെ.സി ത്യാഗിയാണു നിലപാട് വ്യക്തമാക്കിയത്. ഏക സിവിൽകോഡിൽ അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കുംമുൻപ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അഗ്നിവീർ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക അറിയിക്കും. അതേസമയം, 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ബി.ജെ.പി നിർദേശത്തെ പിന്തുണയ്ക്കുമെന്നും ത്യാഗി അറിയിച്ചു.

Post a Comment

0 Comments