കാഞ്ഞങ്ങാട്. പത്ത് വയസ്സുകാരന് മര്‍ദ്ദനമേറ്റു നടപടി സ്വീകരിക്കാതെ പോലീസ്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് പരാതി നല്‍കി. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍
പള്ളിക്കര സ്‌കൂളിന് സമീപം താമസിക്കുന്ന സലീം എന്നവരുടെ മകന്‍ മുഹമ്മദ് അര്‍ഹാന്‍ റെയിലിന് സമീപം കളിച്ച് കൊണ്ട് ഇരിക്കെ കളിക്കിടയില്‍ ദേഹത്ത് കല്ല് തെറിച്ചു എന്ന കാരണത്താല്‍ അവിടെ മലയോരമേഖലയില്‍ കോടോത്ത് നിന്ന് എത്തിയ യുവാവും യുവതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാർ പ്രതികളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചിച്ചെങ്കിലും നിയമ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്. കുട്ടിക്ക് ചികിത്സ നൽകാനും പോലീസ് തയ്യാറായില്ലെന്നും നാസർ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കേരള ബാലവകാശ കമ്മീഷന്‍, എഡിജിപി അജിത്ത്കുമാര്‍, കാസര്‍ഗോഡ് ജില്ല കളക്ടര്‍ ഇന്‍മ്പശേഖര്‍, കാസര്‍ഗോഡ് ജില്ല പോലീസ് സുപ്രണ്ട്, കാസര്‍ഗോഡ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവർക്കാണ് പരാതി നൽകിയത്.
പരാതിയുടെ പൂർണ്ണ രൂപം;
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ മുമ്പാകെ,
വിഷയം ; പത്ത് വയസ്സുകാരന് മര്‍ദ്ദനമേറ്റു നടപടി സ്വീകരിക്കാതെ പോലീസ്.
സര്‍, കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍
പള്ളിക്കര സ്‌കൂളിന് സമീപം താമസിക്കുന്ന സലീം എന്നവരുടെ
മകന്‍ മുഹമ്മദ് അര്‍ഹാന്‍ റെയിലിന് സമീപം കളിച്ച് കൊണ്ട് ഇരിക്കെ
കളിക്കിടയില്‍ ദേഹത്ത് കല്ല് തെറിച്ചു എന്ന കാരണത്താല്‍ അവിടെ
മലയോരമേഖലയില്‍ കോടോത്ത് നിന്ന് എത്തിയ യുവാവും
യുവതിയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഇത് ശ്രദ്ദയില്‍പെട്ട
നാട്ടുകാര്‍ അവരെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
ക്രൂരമായി മര്‍ദ്ദനം ഏറ്റ കുട്ടിക്ക് മതിയായ ചികിത്സ നല്‍കാനോ
പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാതെ പോലീസ് അവരെ
രക്ഷപ്പെടുത്തുന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. കുട്ടി ഇപ്പഴും
ചികിത്സയില്‍ ആണ്. ജെജെ ആക്ട് 75 പ്രകാരം ഉള്ള കുറ്റകൃത്യമാണ്.
ഇതുപ്രകാരം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ്(പ്രഥമ വിവര റിപ്പോര്‍ട്ട്
നമ്പര്‍ 0324 തീയ്യതി 2-6-24 ) വകുപ്പ് 341,323, എന്നിവ മാത്രമാണ് 326
ചേര്‍ത്തു കാണുന്നില്ല. പ്രതിയെ കുറിച്ചുള്ള വിവരവും ഇല്ല.
കൈകൊണ്ട് അടിച്ചാല്‍ ഗുരുതരകുറ്റമല്ല എന്നാണ് പോലീസ് നിലപാട്.
സംഭവസ്ഥലം സന്ദര്‍ശിച്ചതല്ലാതെ മറ്റ് പ്രതിയെ പിടികൂടാന്‍
നടപടികള്‍ ഇല്ല. ഇതോടൊപ്പം ലഭ്യമായ ഫോട്ടോകൂടി ഉണ്ട്.
ആയതിനാല്‍ ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കുവാന്‍
അഭ്യര്‍ത്ഥിക്കുന്നു.
സികെ നാസര്‍ കാഞ്ഞങ്ങാട്
സംസ്ഥാന പ്രസിഡണ്ട്
പരാതികള്‍ നല്‍കിയത്
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍
കേരള ബാലവകാശ കമ്മീഷന്‍,
എഡിജിപി അജിത്ത്കുമാര്‍,
കാസര്‍ഗോഡ് ജില്ല കളക്ടര്‍ ഇന്‍മ്പശേഖര്‍,
കാസര്‍ഗോഡ് ജില്ല പോലീസ് സുപ്രണ്ട്,
കാസര്‍ഗോഡ് ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍
0 Comments