ബൈക്ക് പോത്തിനെ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ബൈക്ക് പോത്തിനെ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു



കളമശ്ശേരിയില്‍ അലഞ്ഞുതിരിയുന്ന പോത്തിന്റെ മേല്‍ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവതി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


കണ്ണൂര്‍ സ്വദേശി അജയ് രമേഷ്(22)ആണ് മരിച്ചത്. വ്യാഴം പുലര്‍ച്ചെ 3.30ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്എംടി ഭാഗത്തുവച്ച് അജയ് ഓടിച്ചിരുന്ന ബൈക്ക് റോഡില്‍ കയറിയ പോത്തിനെ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ സ്വദേശിനി ദര്‍ശന മനോജ് ആണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ബൈക്ക് ഇടിച്ച പോത്തും ചത്തു.

Post a Comment

0 Comments