ഫോൺ വിളിച്ചപ്പോൾ ഭാര്യ എടുക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് യുവതി ജോലി ചെയ്യുന്ന വീടും രണ്ട് കാറുകളും അടിച്ച് തകർത്തു

LATEST UPDATES

6/recent/ticker-posts

ഫോൺ വിളിച്ചപ്പോൾ ഭാര്യ എടുക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് യുവതി ജോലി ചെയ്യുന്ന വീടും രണ്ട് കാറുകളും അടിച്ച് തകർത്തു

കാഞ്ഞങ്ങാട് :ഭാര്യയെ ഫോൺ വിളിച്ചപ്പോൾ എടുക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് യുവതി ജോലി ചെയ്യുന്ന വീടും കാറുകളും അടിച്ച് തകർത്തു.കാഞ്ഞങ്ങാട്  ഐ ങ്ങോത്ത് ആണ് സംഭവം. അജാനൂർ മഡിയൻ റോഡിലെ എ പി . രഫീഖിൻ്റെ വിടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ 1.30 നാണ് സംഭവം. ചെറുവത്തൂർ റെയിൽവെ സ്റ്റേഷനടുത്തുള്ള ശിവകുമാറിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറി ജനാല ചില്ലുകൾ അടിച്ച് പൊട്ടിച്ചെന്നും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകൾ അടിച്ച് തകർത്തതായാണ് പരാതി. 60000 രൂപയുടെ നഷ്ടമുണ്ട്. ഈ വിട്ടിൽ പ്രതിയുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ലെന്ന് പറഞ്ഞാണ് പുലർച്ചെ എത്തിയ പ്രതി അക്രമം നടത്തിയത്.

Post a Comment

0 Comments