കുവൈത്ത് സിറ്റി: തീപ്പിടിത്തത്തില്‍ 50 പേരുടെ ജീവന്‍ പൊലിഞ്ഞ കുവൈത്തില്‍ വീണ്ടും അഗ്‌നിബാധ. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയുമായി മൂന്നിടങ്ങളിലാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച്ച മഹ്ബൂല ബ്ലോക്ക് ഒന്നിലുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരടക്കം 9 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്.
തീ നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീ കണ്ട് രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമാണ്. എന്നാല്‍, തീപ്പിടിത്തം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അതേ സമയം, വ്യാഴാഴ്ച രാജ്യത്ത് രണ്ടിടത്ത് തീപിടിത്തമുണ്ടായി. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് ആദ്യ സംഭവം. വ്യാഴാഴ്ച ഉച്ചയോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഒരു കടയില്‍ തീപടര്‍ന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും ആളപായം ഇല്ല.
വ്യാഴാഴ്ച ജലീബില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീ പിടിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. ആര്‍ക്കും കാര്യമായ പരിക്കുകളില്ല.
0 Comments