അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി

LATEST UPDATES

6/recent/ticker-posts

അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി


 ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ശബ്ദസന്ദേശത്തിലൂടെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ അധികൃതർ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. ഭീഷണി കണക്കിലെടുത്ത് രാമക്ഷേത്രത്തിനും പരിസരങ്ങളിലും സുരക്ഷ കർശനമാക്കി. അയോധ്യയിലെത്തുന്ന വാഹനങ്ങളെയെല്ലാം വിശദമായ പരിശോധനക്കു വിധേയമാക്കാൻ നിർദ്ദേശം നൽകി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ അയോധ്യയിലെ വാൽമീകി വിമാനത്താവളത്തിനും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. അതേ സമയം ഭീഷണി സന്ദേശത്തിന്റെ്റെ ഉറവിടത്തിൻ്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments