നൂറോളം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ചിറ്റാരിക്കലിൽ രണ്ട് പേർ പിടിയിൽ

LATEST UPDATES

6/recent/ticker-posts

നൂറോളം സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ചിറ്റാരിക്കലിൽ രണ്ട് പേർ പിടിയിൽ

 


കാഞ്ഞങ്ങാട് : മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മോർഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എബിൻ (19), സുബിൻ(19) എന്നിവരെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റു ചെയ്ത‌ത്. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരാണ് ഇരുവരും. ഐ ടി ആക്ട് പ്രകാരം അറസ്റ്റിലായ ഇരുവർക്കും ജാമ്യവും ലഭിച്ചു. ഒരു പ്രദേശത്തെയാകെ ആശങ്കയിലും വിഷമത്തിലുമാക്കിയ കേസിലെ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത് വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നാണ് വിദ്യാർത്ഥിനികളുടെയും വീട്ടമ്മമാരുടെയും പ്രവാസികളുടെ ഭാര്യമാരുടെയും അടക്കം നൂറിലേറെ പേരുടെ ഫോട്ടോകൾ പ്രതികൾ കൈക്കലാക്കിയത്. അതിനു ശേഷം എ ഐ- ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് മോർഫ് ചെയ്ത ചിത്രങ്ങൾ ഇരുവരും വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. തങ്ങളുടെ മോർഫ് ചെയ്‌ത നഗ്‌നചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ട സ്ത്രീകൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Post a Comment

0 Comments