കാഞ്ഞങ്ങാട് : യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിന് മണിക്കൂറുകളുടെ വിത്യാസത്തിൽ അയൽവാസിയായ യുവതിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സെൻട്രൽ ചിത്താരി മീത്തൽ അന്തുക്ക എന്ന അബ്‌ദുൾ ഖാദർ 38, കൂളിക്കാട് അഹമ്മദിന്റെ മകൾ റംസീന 35 എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിക്ക് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെകിലും അബ്‌ദുൾ ഖാദർ മരിച്ചു. മൂന്ന് മണിക്കൂറിന് ശേഷമാണ് റംസീനയുടെ മരണം. രണ്ട് പേരുടെ മരണം ചിത്താരിയെ ദു:ഖത്തിലാക്കി. മതിലുകൾ പോലുമില്ലാത്ത അത്ര അടുത്ത അയൽവാസികളാണ് ഇരുവരും. അബ്‌ദുൾ ഖാദറിൻ്റെ ഖബറടക്കം ഉച്ചക്ക് നടന്നു. വിദേശത്തുള്ള ഭർത്താവും സഹോദരനും എത്തിയ ശേഷം രാത്രിയോടെ റംസീനയുടെ റംസിന യുടെ ഖബറടക്കം നടക്കും.
റംസീനയുടെ മാതാവ്:ഖദീജ. ഭർത്താവ്: നൗഷാദ് നീലേശ്വരം. മക്കൾ: ഫാത്തിമ 12, ആയിഷ 8.
സഹോദരങ്ങൾ: റംഷാദ്, ഫസൽ റഹ്മാൻ. പരേതരായഉമ്പായി, ആസിയ ദമ്പതികളുടെ മകനാണ് അബ്‌ദുൾ ഖാദർ.
സഹോദരങ്ങൾ: മീത്തൽ മജീദ്, മുസ്തഫ, ഹക്കീം, താഹിറ, സുഹ്റ.
0 Comments