ലയൺസ് ക്ലബ്ബ് ഇൻറർ നാഷണൽ ഡിസ്ട്രിക്ക്റ്റ് 318 ഇ റീജിയൻ 1 ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു

ലയൺസ് ക്ലബ്ബ് ഇൻറർ നാഷണൽ ഡിസ്ട്രിക്ക്റ്റ് 318 ഇ റീജിയൻ 1 ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു


 കാസർഗോഡ് : ലയൺസ് ക്ലബ്ബ് ഇൻറർ നാഷണൽ ഡിസ്ട്രിക്ക്റ്റ് 318 ഇ യിലെ റീജിയൻ 1 ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. 


    ഡിസ്ട്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് കാമ്പിനറ്റ് സെക്രട്ടറി കെ. ഗോപി ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർപേഴ്സൺ പി.വി. മുസൂദനൻ അധ്യക്ഷനായി. ലയൺസ് കാസർഗോഡ് ജില്ലാ സെക്രട്ടറി കെ. സുകുമാരൻ നായർ, സോൺ ചെയർമാന്മാരായ പ്രൊഫ. ഗോപിനാഥൻ, സുകുമാരൻ പൂച്ചക്കാട്, അഡി. കാമ്പിനറ്റ് സെക്രട്ടറി പി.കെ. പ്രകാശ്കുമാർഎന്നിവർ സംസാരിച്ചു. വിദ്യാനഗർ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് പ്രഭാകരൻ നായർ സ്വാഗതവും  കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി.കെ. ശ്യാമള നന്ദിയും പറഞ്ഞു. 


    റീജയണിയണിലെ 8 ക്ലബ്ബുകളിലെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നിവരാണ് മീറ്റിൽ പങ്കെടുത്തത്. വരും വർഷങ്ങളിൽ കൂടുതൽ മെമ്പർമാരെ ചേർക്കാനും കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

Post a Comment

0 Comments