ഹെർഷീസ് ചോക്ലേറ്റ് സിറപ്പിനുള്ളിൽ ചത്ത എലിക്കുഞ്ഞ് ; ദുരനുഭവം പങ്കുവച്ച യുവതിയോട് ഖേദപ്രകടനവുമായി കമ്പനി

LATEST UPDATES

6/recent/ticker-posts

ഹെർഷീസ് ചോക്ലേറ്റ് സിറപ്പിനുള്ളിൽ ചത്ത എലിക്കുഞ്ഞ് ; ദുരനുഭവം പങ്കുവച്ച യുവതിയോട് ഖേദപ്രകടനവുമായി കമ്പനി


 ന്യൂഡൽഹി : ഹെർഷീസ് ബ്രാൻഡിന്റെ ചോക്ലേറ്റ് സിറപ്പിനുള്ളിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കിയത്. സീൽ ചെയ്തു സൂക്ഷിച്ചിരുന്ന നിലയിലുണ്ടായിരുന്ന കുപ്പിയിൽ നിന്നുമാണ് ചത്ത എലിയെ കണ്ടെത്തിയതെന്ന് യുവതിയുടെ കുറിപ്പിൽ സൂചിപ്പിക്കുന്നു.

” ബ്രൗണി കേക്കിനൊപ്പം കഴിക്കാനായി ആയിരുന്നു ഹെർഷീസ് ചോക്ലേറ്റ് സിറപ്പ് വാങ്ങിയത്. കുപ്പിയുടെ സീൽ പൊട്ടിച്ച ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ചപ്പോൾ ഉടൻതന്നെ കട്ടിയുള്ള ഒരു വസ്തു താഴേക്ക് വീഴുകയായിരുന്നു. ചോക്ലേറ്റ് സിറപ്പിൽ മുങ്ങി കിടക്കുന്നതിനാൽ ആദ്യം അത് എന്താണെന്ന് മനസ്സിലായില്ല. തുടർന്ന് ഞാൻ അതെടുത്ത് കഴുകി നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അതൊരു ചത്ത എലി ആയിരുന്നു. എനിക്കുണ്ടായ ഈ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനായി ജാഗ്രത പാലിക്കുക” എന്നാണ് പ്രമി ശ്രീധർ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്.

യുവതിയുടെ പോസ്റ്റ് വൈറൽ ആയതോടെ വിഷയത്തിൽ പ്രതികരണവുമായി കമ്പനി തന്നെ രംഗത്ത് വന്നു. ഉണ്ടായ ദുരനുഭവത്തിന് ഖേദം പ്രകടിപ്പിക്കുന്നതായി ഹെർഷീസ് വ്യക്തമാക്കി. ഒപ്പം തന്നെ ചത്ത എലിയെ ലഭിച്ച ചോക്ലേറ്റ് സിറപ്പിന്റെ പാക്കറ്റിലെ മാനുഫാക്ചറിങ് കോഡും വിശദാംശങ്ങളും തങ്ങൾക്ക് അയച്ചു നൽകാനും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.

Post a Comment

0 Comments