ഭാര്യയെ ഭർത്താവ് റോഡിൽവച്ച് കുത്തിക്കൊന്നു

LATEST UPDATES

6/recent/ticker-posts

ഭാര്യയെ ഭർത്താവ് റോഡിൽവച്ച് കുത്തിക്കൊന്നുനെയ്യാറ്റിൻകര അമ്പൂരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി മനോജ് (33) കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് കുട്ടികളും ഉണ്ട്.


മായത്തെ സർക്കാര്‍ ആശുപത്രിയിൽ മരുന്നു വാങ്ങി മടങ്ങി വരികയായിരുന്നു രാജി. ഇതിനിടെ മനോജ് എത്തുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. റോഡിൽ വച്ച് കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു.

കുത്തേറ്റ് രാജി അബോധാവസ്ഥയിൽ ആയപ്പോഴേക്കും മനോജ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ബഹളം കെട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


നെയ്യാർഡാം പോലീസ് മനോജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് കൈക്ക് പരിക്കുപറ്റിയ മനോജിനെ പൊലീസ് ചികിത്സയ്ക്ക് വിധേയനാക്കി. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അമ്പൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. തിരുവനന്തപുരത്തിലെ ബാറിൽ ജോലി നോക്കി വരികയായിരുന്നു മനോജ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും പിണങ്ങിയ ശേഷം മായത്തെ ഇവരുടെ വീട്ടിൽ മനോജ് മാത്രമാണ് ഉണ്ടായിരുന്നത്. രാജി മാതാപിതാക്കൾക്കൊപ്പം ആയിരുന്നു താമസം.

Post a Comment

0 Comments