സലാഹുദ്ദീൻ മെമ്മോറിയൽ എജുക്കേഷൻ എക്സലൻസ് അവാർഡ് ഹനാ ഫാത്തിമക്ക്.

LATEST UPDATES

6/recent/ticker-posts

സലാഹുദ്ദീൻ മെമ്മോറിയൽ എജുക്കേഷൻ എക്സലൻസ് അവാർഡ് ഹനാ ഫാത്തിമക്ക്.

 പരവനടുക്കം: യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഈ വർഷത്തെ സലാഹുദ്ദീൻ മെമ്മോറിയൽ എജുക്കേഷണൽ എക്സലൻസ് അവാർഡിന് ഗവൺമെന്റ് മെഡിക്കൽ കോളേജ് കണ്ണൂരിൽ നിന്നും ആറാം റാങ്കോട് കൂടി എംബിബിഎസ് പാസായ ഹനാ ഫാത്തിമ അർഹയായി.

 അവാർഡ് ദാന ചടങ്ങ് ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജാ അബൂബക്കർ ഉദ്ഘാടനം ചെയ്യുകയും ഹനാ ഫാത്തിമക്കുള്ള മെമെന്റോ കൈമാറുകയും ചെയ്തു.

 തുടർന്ന് ക്ലബ്ബിന്റെ വകയായുള്ള മംഗള പത്രം ക്ലബ്ബ് മുഖ്യരക്ഷാധികാരി ബദറുൽ മുനീർ നൽകി. 

 സലാഹുദ്ദീൻ മെമ്മോറിയൽ എജുക്കേഷണൽ എക്സലൻസ് അവാർഡ് ജേതാവിനുള്ള ക്യാഷ് അവാർഡ് സലാഹുദ്ദീന്റെ സഹോദരൻ ഷാനവാസ്. എൻ. എം കൈമാറി.

 പ്രസ്തുത ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് സമിയുള്ള. കെ. വി അധ്യക്ഷത വഹിച്ചു.

 ക്ലബ്ബ് മുൻ രക്ഷാധികാരി ഷാഫി പെർവാഡ്, മുൻ പ്രസിഡണ്ട് മനാസ് എം എ, ജനറൽ സെക്രട്ടറി  നവാൽ മാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

 ജോയിന്റ് സെക്രട്ടറി സാലി. സി. എൽ സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments