ബേക്കൽ ആർട്ട് ഫോറം വായനാദിനം ആചരിച്ചു

ബേക്കൽ ആർട്ട് ഫോറം വായനാദിനം ആചരിച്ചു



പള്ളിക്കര : വായന അന്യമായികൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പി.എം പണിക്കറെ പോലുള്ളവരുടെ പ്രശക്തി ശ്രദ്ധേയമാണ്. ' വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക' എന്ന് മരണം വരെ ഉരുവിട്ട മനുഷ്യനാണ് പി.എം പണിക്കറെന്ന് ജേസിഐ ദേശീയ പരിശീലകൻ രാജേഷ് കൂട്ടകനി പറഞ്ഞു. 


    ബേക്കൽ ആർട്ട് ഫോറം പള്ളിക്കരയിൽ സംഘടിപ്പിച്ച വായനാദിനം പരിപാടിയിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ബേക്കൽ ആർട്ട് ഫോറം പ്രസിഡണ്ട് അബ്ദു ത്വാ ഈ അധ്യക്ഷനായി. സെക്രട്ടറി സുകുമാരൻ പൂച്ചക്കാട്, റിട്ട. ഡിവൈഎസ്പി കെ. ദാമോദരൻ തച്ചങ്ങാട്, എം.എ. ഹംസ, പി. ദാമോദരൻ, കെ. എൻ. രാജേന്ദ്ര പ്രസാദ്, ഖാലിദ് പള്ളിപ്പുഴ, മുഹമ്മദലി മഠത്തിൽ എന്നിവർ സംസാരിച്ചു. 


     തുടർന്ന് പഴയ ഗാനങ്ങൾ കോർത്തിണക്കി സംഗീത സന്ധ്യയും ഉണ്ടായി.

Post a Comment

0 Comments