ഉപ്പളയിലെ ഫ്‌ളാറ്റില്‍ ആനക്കല്ല് സ്വദേശി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെന്ന് സംശയം

ഉപ്പളയിലെ ഫ്‌ളാറ്റില്‍ ആനക്കല്ല് സ്വദേശി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെന്ന് സംശയം



 ഉപ്പളയിലെ ഫ്ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, കതിനമൂലയിലെ ഇബ്രാഹീം-നഫീസ ദമ്പതികളുടെ മകന്‍ ഷേയ്ക്ക് അബ്ദുല്‍ ഖാദറി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള റോസ് ഗാര്‍ഡ് അപ്പാര്‍ട്ടുമെന്റില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലെ ബാത്ത് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ മൂന്നുദിവസമായി ഇയാള്‍ ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. വെള്ളിയാഴ്ച രാവിലെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അകത്തുനിന്നും പൂട്ടിയനിലയില്‍ ബാത്ത് റൂമില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

0 Comments