എംപവ്വർ കാസറഗോഡ് നിക്ഷേപ സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

LATEST UPDATES

6/recent/ticker-posts

എംപവ്വർ കാസറഗോഡ് നിക്ഷേപ സംഗമത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തുതിരുവനന്തപുരം: ബിൽഡപ്പ് കാസറഗോഡ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ - ഡി.എഫ്.ഒ, തൃശ്ശൂർ; സംസ്ഥാന സർക്കാർ സ്ഥാപനങ്ങളായ കാസറഗോഡ് ജില്ല വ്യവസായ കേന്ദ്രം; കാസറഗോഡ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ; ബേക്കൽ റിസോർട്ട് ഡവലപ്പ്മെൻ്റ് കോർപറേഷൻ, കേരള ഫിനാൻഷ്യൽ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 4 ന് ലളിത് റിസോർട്ടിൽ വെച്ച് നടത്തുന്ന എംപവ്വർ കാസറഗോഡ് നിക്ഷേപ സംഗമത്തിൻ്റെ ലോഗോ പ്രകാശനം  വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കാസറഗോഡ് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.സജിത് കുമാർ, സംഘാടക സമിതി ചെയർമാൻ രവീന്ദ്രൻ കണ്ണങ്കൈ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് റഫീക്,  ജനറൽ സെക്രട്ടറി അലി നെട്ടാർ, കൺവീനർമാരായ അബ്ദുൾ ഖാദർ പള്ളിപ്പുഴ, സൈഫുദ്ദീൻ കളനാട് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments