ഉദുമ : കളനാട് ഓവർ ബ്രിഡ്‌ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകൻ സിദ്ധീഖ്(28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം. കളനാട് ഓവർബ്രിഡ്ജ് ഉമേഷ് ക്ലബിന് സമീപത്തെ റോഡിൽ യുവാവ് പരിക്കേറ്റ് വീണ് കിടക്കുന്നതായി നാട്ടുകാർ മേൽപ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ആംബുലൻസിൽ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ