കോളജിലേക്കുള്ള യാത്രക്കിടെ 19 കാരി ബസില്‍ കുഴഞ്ഞുവീണുമരിച്ചു

LATEST UPDATES

6/recent/ticker-posts

കോളജിലേക്കുള്ള യാത്രക്കിടെ 19 കാരി ബസില്‍ കുഴഞ്ഞുവീണുമരിച്ചു



പരിയാരം: കണ്ണൂരില്‍ 19 കാരി ബസില്‍ കുഴഞ്ഞുവീണു മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുല്‍ സി.ടി. ഷസിയ (19) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം.

വിളയാങ്കോട് എം.ജി.എം കോളജിലെ ബി.ഫാം വിദ്യാര്‍ഥിയായ ഷസിയ രാവിലെ കോളജിലേക്കുള്ള യാത്രയ്ക്കിടെ സ്‌കൂള്‍ ബസില്‍ വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Post a Comment

0 Comments