ചിത്താരിയിൽനിന്നും മോഷണം പോയ പെട്ടിക്കട അതേ സ്ഥലത്ത് തിരിച്ചത്തി

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽനിന്നും മോഷണം പോയ പെട്ടിക്കട അതേ സ്ഥലത്ത് തിരിച്ചത്തികാഞ്ഞങ്ങാട് : സെൻട്രൽ ചിത്താരി ബസ് സ്റ്റോപ്പിന് സമീപത്തുനിന്നും മോഷണം പോയ ഇരുമ്പ് പെട്ടിക്കട രണ്ട് ദിവസങ്ങൾക്ക് ശേഷം നേരം പുലർന്നപ്പോൾ അതേ സ്ഥലത്ത് തിരിച്ചെത്തി. പെട്ടിക്കടയുടെ ഉടമ ചിത്താരിയിലെ ആയിഷ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകുകയും പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് നാടകീയമായി പെട്ടിക്കട തിരിച്ചെത്തിയത്.   വാഹനാപകടത്തിൽ മരിച്ച അജാനൂർ കൊത്തിക്കാലിലെ സമദിൻ്റെ പെട്ടിക്കടയാണ് ദിവസങ്ങൾക്ക് മുൻപ് മോഷണം പോയത്. വെയിറ്റിംഗ് ഷെഡിന് സമീപമുണ്ടായിരുന്ന മുക്കാൽ ലക്ഷം രൂപ വിലവരുന്ന പെട്ടിക്കട നേരം പുലർന്നപ്പോൾ കാണാതാവുകയായിരുന്നു. ഭിന്നശേഷിക്കാരനായിരുന്ന സമദിൻ്റെ മരണശേഷം കട പൂട്ടി കിടക്കുകയായിരുന്നു. രാത്രി 12 മണിക്ക് ശേഷം ലോറിയിൽ കടത്തി കൊണ്ട് പോയതായി വിവരം ലഭിച്ചിരുന്നു. കാണാതായ വലിയ ഇരുമ്പ് പെട്ടിക്കട കോട്ടച്ചേരി തെക്കെപ്പുറത്ത് ഒഴിഞ്ഞ പറമ്പിൽ ചിലർ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കടയഥാസ്ഥാനത്ത് തിരിച്ചെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് ചോദ്യം ചെയ്തു


Post a Comment

0 Comments