അപകടാവസ്ഥയിലുള്ള വളവിൽ കാടുകൾ വെട്ടി തെളിച്ചും പാറകഷണങ്ങൾ മാറ്റിയും അജാനൂർ ലയൺസ് ക്ലബിൻ്റെ സേവന പ്രവർത്തനം

LATEST UPDATES

6/recent/ticker-posts

അപകടാവസ്ഥയിലുള്ള വളവിൽ കാടുകൾ വെട്ടി തെളിച്ചും പാറകഷണങ്ങൾ മാറ്റിയും അജാനൂർ ലയൺസ് ക്ലബിൻ്റെ സേവന പ്രവർത്തനം

*

പൂച്ചക്കാട് : നിത്യവും അപകടാവസ്ഥയിലാകുന്ന വളവിൽ അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശ്രമദാനം നടത്തി. പൂച്ചക്കാടിനും ചേറ്റുകുണ്ടിനുമിടയിലുള്ള തെക്കുപുറം വളവിലാണ്  കാട് മൂടി കിടക്കുന്നതും  പാറകൂട്ടം മൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്തതും നിത്യേന വാഹനാപകടങ്ങൾ കൂടാൻ കാരണമായത്. പൊതുവെ അമിത വേഗതയിലാണ് ഇതു വഴി വാഹനങ്ങൾ കടന്നു പോകുന്നത്. 


         അപകടകരമായ ഈ വളവിൽ നിരവധി വാഹനങ്ങളാണ് കൂട്ടിമുട്ടിയത്. ഏറ്റവും ഒടുവിൽ കൊല്ലത്തു നിന്ന് വന്ന ബസ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിരുന്നു. നാട്ടുകാരുടെ  നിരവധി പരാതികൾ ഉയർന്നിട്ടും അധികാരികൾ കണ്ണ് തുറക്കത്തതിൽ പ്രതിഷേധം ആളി കത്തുമ്പോഴാണ് ജില്ലയിലെ സന്നദ്ധ സംഘടനകളിൽ ശ്രദ്ധേയമായ അജാനൂർ ലയൺസ് ക്ലബ്ബ് ഈ സേവന പ്രവൃത്തിയിൽ മുന്നിട്ടിറങ്ങാൻ തയ്യാറായത്. 


     ജെ സി ബി യുടെ സഹായത്തോടെയാണ് ശ്രമദാനം നടത്തിയത്. അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി. സുനിൽ രാജ്, സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട്, ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് തെക്കുപുറം, അജാനൂർ ലയൺസ് ക്ലബ്ബ് സെക്രട്ടറി സി.എം. കുഞ്ഞബ്ദുള്ള, ട്രഷറർ കെ.പി. അബ്ദുൾ സലാം, ജെയ്സൺ തോമസ്, ഷെരീഖ് കമ്മാടം എന്നിവർ  നേതൃത്വം നൽകി.

 

Post a Comment

0 Comments