ഈ മാസം 6 മുതല്‍ 9 വരെ റേഷന്‍ കട മുടക്കം

LATEST UPDATES

6/recent/ticker-posts

ഈ മാസം 6 മുതല്‍ 9 വരെ റേഷന്‍ കട മുടക്കം



തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി നാല് ദിവസം റേഷന്‍ കടകള്‍ അടഞ്ഞു കിടക്കും. ഈ മാസം 6 മുതല്‍ 9 വരെയാണ് കടകള്‍ അടഞ്ഞു കിടക്കുക.


രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടര്‍ച്ചയായി അടഞ്ഞു കിടക്കാന്‍ ഇടയാക്കുന്നത്. 14,000ത്തോളം റേഷന്‍ കടകള്‍ ഈ നാല് ദിവസം പ്രവര്‍ത്തിക്കില്ല.


ഈ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ സമരം നടത്തുന്നതിനാലാണിത്. സര്‍ക്കാര്‍ റേഷന്‍ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, 2018 ലെ റേഷന്‍ വ്യാപാരി വേതനപാക്കേജ് കാലാനുസൃതമായി പരിഷ്‌ക്കരിക്കുക, കിറ്റ് കമ്മീഷന്‍ കോടതി വിധി മാനിച്ചുകൊണ്ട് എല്ലാ വ്യാപാരികള്‍ക്കും നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് റേഷന്‍ വ്യാപാരികളുടെ സമരം.

Post a Comment

0 Comments