കാഞ്ഞങ്ങാട് : സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ പാരന്റ്സ് മീറ്റും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ അധ്യക്ഷത വഹിച്ചു ഹയാത്തുൽ ഇസ്‌ലാം മദ്രസ സദർ മുഅല്ലിം എം ജുനൈദ് റഹ്മാനി വയനാട് ഉദ്ഘാടനവും വിഷയാവതരണവും നടത്തി. ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയോടെയാണ്. ആ കുഞ്ഞ് പിന്നീട് വളർച്ചയുടെ ഓരോ ഘട്ടം കഴിയുംതോറും ഓരോരോ പാഠങ്ങൾ സ്വായത്തമാ ക്കുന്നു. ചിരിക്കാനും സംസാരിക്കാനും നടക്കാനും ഓടാനും അവൻ അല്ലെങ്കിൽ അവൾ പഠിക്കുന്നു. ഒരു ചെടി നട്ട് വളർന്നു വരുന്നത് പോലെ നമ്മുടെ കുഞ്ഞുങ്ങൾ പടവുകൾ കയറി കയറി പോകുന്നു.
പ്രകൃത്യാ വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്നും ശരിയായ പാതയിൽ നയിക്കാൻ, മാതാപിതാക്കൾ ആദ്യം മാതൃക കാണിക്കുകയും മാതൃകാപരമായ ജീവിതം നയിക്കുകയും വേണമെന്ന് ജുനൈദ് റഹ്മാനി പറഞ്ഞു. നിസാർ ഉസ്താത് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ സ്വാഗതം പറഞ്ഞു. ഇക്കഴിഞ്ഞ പ്ലസ്ടു,എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്ന് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ സ്നേഹോപഹാരം നൽകി അനുമോദിച്ചു. ജമാഅത്ത് ഭാരവാഹികളായ സി.പി.സുബൈർ,അബ്ദുൽ ഖാദർ രിഫായി,നൗഷാദ് മുല്ല,സി.പി.കുഞ്ഞാമ്മദ്, ബഷീർ ചിത്താരി,ജലീൽ കുന്നുമ്മൽ,സി.എച്ച്.ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു. സുൽഫിക്കർ വാഫി നന്ദിയും പറഞ്ഞു.
0 Comments